ബീജിംഗ്: ചൈനീസ് കൊവിഡ് വാക്സിനുകൾ മാരക അർബുദമായ ലുക്കീമിയക്ക് കാരണമാകുന്നതായി പഠന റിപ്പോർട്ട്. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് ചൈനയിലെ 18 പ്രവിശ്യകളിലേക്ക് കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് അയച്ചു.
വാക്സിൻ സ്വീകരിച്ച ശേഷം രക്താർബുദം ബാധിച്ചെന്ന പരാതിയുമായി നിരവധി പേർ രംഗത്ത് വന്നിരുന്നു. എന്നാൽ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ജനങ്ങളുടെ ശബ്ദങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
പാകിസ്ഥാൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ചൈനീസ് വാക്സിൻ കയറ്റുമതി ചെയ്തിരുന്നു. ഇത് ഈ രാജ്യങ്ങളിലും ആശങ്കക്ക് കാരണമാകുകയാണ്. ചൈനീസ് കമ്പനികൾ നിർമ്മിച്ച സിനോഫാം, സിനോവാക് എന്നീ കൊവിഡ് വാക്സിനുകൾ വൻ തോതിൽ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു.












