ഇംഫാൽ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. മണിപ്പൂരിൽ 40 സീറ്റുകൾ നേടി അധികാരത്തിൽ എത്താമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. മറ്റ് സംസ്ഥാനങ്ങളിലും മികച്ച ജയപ്രതീക്ഷയാണ് ബിജെപിക്ക് ഉള്ളത്.
ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിർണായകമാണ്. ഏറ്റവും കൂടുതൽ എംപിമാരെ ലോക്‌സഭയിലേക്ക് അയക്കുന്ന സംസ്ഥാനം, 2024-ൽ നടക്കാനിരിക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സംസ്ഥാനം എന്നീ നിലകളിലാണ് ഉത്തർപ്രദേശിൽ ബിജെപി വൻ പ്രതീക്ഷ വെക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ അനൂകൂലമായതിന്റെ വലിയ ആത്മവിശ്വാസം ബിജെപിക്ക് ഉണ്ട്.
ഉത്തരാഖണ്ഡിലും സർക്കാർ രൂപീകരണ ചർച്ചകൾ ബിജെപി ആരംഭിച്ചു കഴിഞ്ഞു.












