ലഖ്നൗ: ഉത്തർ പ്രദേശിൽ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്ന മുന്നേറ്റവുമായി ബിജെപി. 101 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ 55 ഇടങ്ങളിൽ മാത്രമാണ് സമാജ് വാദി പാർട്ടി ലീഡ് ചെയ്യുന്നത്. ബി എസ് പി 3 സീറ്റുകളിൽ മുന്നേറുമ്പോൾ ഒരിടത്ത് മാത്രമാണ് കോൺഗ്രസിന് ലീഡ്.
കോൺഗ്രസ് കോട്ടയായിരുന്ന അമേഠിയിലും ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്. ഗൊരഖ്പുർ അർബൻ നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നിട്ട് നിൽക്കുന്നു. ലഖിംപുരിലെ എല്ലാ സീറ്റുകളിലും ബിജെപിയാണ് മുന്നിൽ. സിരാതുവിൽ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും മുന്നിലാണ്.
കർഹാലിൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി അഖിലേഷ് യാദവാണ് മുന്നിൽ. രാംപുരിൽ അസം ഖാൻ ലീഡ് ചെയ്യുന്നു.
Discussion about this post