ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പുല്‍വാമ ജില്ലയിലെ നൈന ബത്പോരയിലെ പള്ളിയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിന് പിന്നാലെ രണ്ട് ഭീകരര്‍ പള്ളിയില്‍ അകപ്പെട്ടു. ഭീകരരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന ഭീകരരോട് പ്രദേശവാസികള്‍ മുഖേന സുരക്ഷാ സേന കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ പുറത്തുവരാന്‍ ഭീകരര്‍ തയാറായിട്ടില്ല.
ഈ ആഴ്ച ജമ്മു കശ്മീരിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ് മാര്‍ക്കറ്റില്‍ സുരക്ഷാ സേനക്ക് നേരെയുണ്ടായ ഗ്രനേഡ് ഗ്രനേഡാക്രമണത്തില്‍ 2 പേര് കൊല്ലപ്പെടുകയും ഒരു പൊലീസുകാരനുള്‍പ്പടെ 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗ്രനേഡാക്രമണത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയുന്നതിനായി അന്വേഷണം തുടരുകയാണെന്ന് കശ്മീരിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഐ.ജി.പി) വിജയ് കുമാര്‍ പറഞ്ഞു.
Discussion about this post