പാറ്റ്‌ന : ബീഹാറില്‍ റെയില്‍വേ ട്രാക്കില്‍ നിന്നും ബോംബ് കണ്ടെത്തി. ഗയ- ധന്‍ബാദ് പാതയില്‍ ഗുരാരു റെയില്‍വേ സ്റ്റേഷന് സമീപമായാണ് ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
രാവിലെയോടെയായിരുന്ന് ബോംബ് കണ്ടെത്തിയത്. ട്രാക്ക് പരിശോധിക്കുന്നതിനിടെ ജീവനക്കാര്‍ ആണ് സംഭവം കണ്ടത്. ഉടനെ വിവരം റെയില്‍വേ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി ബോംബ് നിര്‍വ്വീര്യമാക്കി. ഇതിന് ശേഷമാണ് പാതവഴിയുള്ള തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചത്. സംഭവത്തെ തുടര്‍ന്ന് ഏകദേശം മൂന്ന് മണിക്കൂറോളമാണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടത്.
അതേസമയം ബോംബ് കണ്ടെത്തിയ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് കമ്യൂണിസ്റ്റ് ഭീകര സംഘടന രംഗത്ത് എത്തി. ബീഹാര്‍-ഝാര്‍ഖണ്ഡ് റീജിയണല്‍ കമ്മിറ്റിയാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗയയിലെ വനമേഖലയില്‍ കമ്യൂണിസ്റ്റ് ഭീകരരും, സുരക്ഷാ സേനയും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതിലുള്ള പ്രതികാരമെന്ന നിലയിലാണ് ബോംബ് സ്ഥാപിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post