ഐസ്വാള്‍ : വന്ദേമാതരം പാടി മിസോറാമിലെ ലുംദ്ലെയില് നിന്നുളള പെണ്‍കുട്ടിയായ എസ്തേര്‍. സ്വാതന്ത്ര്യത്തിന്റെ 50-ാം വര്‍ഷം എ.ആര് റഹ്മാന് സംഗീതസംവിധാനം ചെയ്ത ‘മാ തുഛേ സലാം’ എന്ന ഗാനത്തിലെ വന്ദേമാതരം എന്ന ഭാഗമാണ് എസ്തേര്‍ പാടിയത്. പ്രധാനമന്ത്രി ശ്രദ്ധിച്ചതും ഈ ഭാഗമാണ്. ‘മനോഹരവും പ്രശംസനീയവുമായ ആലാപനം. എസ്തേര്‍ നമ്തെയെക്കുറിച്ച് അഭിമാനമുണ്ട്.’
മിസോറാം മുഖ്യമന്ത്രിയായ സൊറാംതാംഗയാണ് വീഡിയോ ആദ്യം ഷെയര്‍ ചെയ്തത്. ഈ വീഡിയോ പ്രധാനമന്ത്രി ഷെയര്‍ ചെയ്യുകയായിരുന്നു. സ്കൂള്‍ മൈതാനത്തില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം നിന്നാണ് എസ്തേര്‍ പാടുന്നത്.7.93 ലക്ഷം പേര് കണ്ട വീഡിയോയ്ക്ക് 30,000 ലൈക്കുകളും 6000 റീട്വീറ്റുകളും ലഭിച്ചു. മിസോറാമിന്റെ പ്രകൃതിഭംഗിയും ചേര്‍ത്തുളള വീഡിയോയ്ക്ക് യൂട്യൂബില്‍ ആകെ 1.3 കോടി പേരാണ് കണ്ടത്. ‘പ്രിയ സഹോദരീ സഹോദരന്മാരേ, ഇന്ത്യക്കാരനാണെന്നതില്‍ അഭിമാനിക്കുക, സ്നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും നാടാണിത്.’ എന്ന സന്ദേശവും വീഡിയോയ്ക്കൊപ്പമുണ്ടായിരുന്നു. 2020ല്‍ എസ്തേറിന് നാല് വയസ് പ്രായമുളളപ്പോഴാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തത്.
Discussion about this post