ബീജിംഗ്: ചൈനയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചൊവ്വാഴ്ച 13 നഗരങ്ങളില്‍ കൂടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിലവിൽ ചൈനയില്‍ മൂന്നുകോടി പേര്‍ ലോക്ഡൗണിലാണ്.
ചൈനയിലെ ഒട്ടേറെ നഗരങ്ങളില്‍ ഭാഗിക ലോക്ഡൗണുണ്ട്. ചൊവ്വാഴ്ച ചൈനയിൽ 5280 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മുന്‍ ദിവസത്തെക്കാള്‍ ഇരട്ടിയാണിത്.
ഒമിക്രോണ്‍ വകഭേദം വ്യാപിച്ചതാണ് ചൈനയിൽ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്. രോഗവ്യാപനം രൂക്ഷമായ വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനില്‍ ചൊവ്വാഴ്ച 3000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തലസ്ഥാനമായ ബീജിംഗിൽ പൊതുപരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി.
രാജ്യവ്യാപകമായി കൂടുതല്‍ പേരെ പരിശോധനയ്ക്കു വിധേയമാക്കുകയാണ്. ചൈനയിൽ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് മറ്റ് രാജ്യങ്ങളിൽ ആശങ്ക പടർത്തുകയാണ്.
Discussion about this post