മുംബൈ: പരീക്ഷയെഴുതാൻ പോയ പത്താം ക്ലാസുകാരിയെ വിവാഹം കഴിച്ച ഇരുപത്തിയൊന്ന് വയസ്സുകാരൻ അറസ്റ്റിൽ. 15 വയസ്സുള്ള കാമുകിയെ തട്ടിക്കൊണ്ടു പോയി നിയമവിരുദ്ധമായി വിവാഹം കഴിച്ചതിനാണ് കാലാചൗക്കി പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. രാത്രി എട്ടുമണിയായിട്ടും പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു.
അടുത്ത ദിവസം പെൺകുട്ടിയെയും യുവാവിനെയും പൊലീസ് കണ്ടെത്തി. യുവാവിനെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു. ആരാധനാലയത്തിൽ വെച്ച് തങ്ങൾ വിവാഹിതരായെന്ന് പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമവിരുദ്ധമായി വിവാഹം നടത്താൻ കൂട്ടുനിന്നവരും കേസിൽ പ്രതികളാകുമെന്നും പൊലീസ് അറിയിച്ചു.











