ഡൽഹി: സൈന്യത്തിൽ ചേരാൻ അർദ്ധരാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പതിവായി 10 കിലോമീറ്റർ ഓടുന്ന കൗമാരക്കാരന്റെ വീഡിയോ വൈറലാകുന്നു. പ്രദീപ് മെഹ്റ എന്ന ഉത്തരാഖണ്ഡ് സ്വദേശിയുടെ ഓട്ടമാണ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഉത്തരാഖണ്ഡിലെ അല്‍മോഡ സ്വദേശിയാണ് പ്രദീപ്.
സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രിയാണ് പ്രദീപിന്റെ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തത്. എന്തിനാണ് ഈ രാത്രി നീയിങ്ങനെ ഓടുന്നതെന്ന വിനോദിന്റെ ചോദ്യത്തിന് സൈന്യത്തിൽ ചേരാനാണ് താന്‍ ഓടി പരിശീലിക്കുന്നത് എന്നാണ് പ്രദീപ് നല്കുന്ന ആ മറുപടി. സെക്ടര്‍ 16-ലെ മക്ഡൊണാള്‍ഡ്സിലെ ജീവനക്കാരനാണ് പ്രദീപ്. കാറില്‍ വീട്ടിലാക്കി തരാമെന്ന വിനോദിന്റെ വാഗ്ദാനം ആവർത്തിച്ച് നിരസിക്കുകയാണ് പ്രദീപ്.
രാവിലെ ഓടിക്കൂടെ എന്ന വിനോദിന്റെ ചോദ്യത്തിന്, രാവിലെ ഭക്ഷണം പാകം ചെയ്യലും ജോലിക്കു പോകലും ഒക്കെയാവുമ്പോള്‍ ഓടാന്‍ നേരം കിട്ടില്ലെന്നാണ് പ്രദീപ് മറുപടി പറയുന്നത്. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂത്ത സഹോദരനൊപ്പമാണ് താമസമെന്നും പ്രദീപ് പറയുന്നു.
ഭക്ഷണം എപ്പോൾ കഴിക്കുമെന്ന് ചോദിക്കുമ്പോള്‍, വീട്ടിലെത്തിയ ശേഷം ഉണ്ടാക്കി കഴിക്കുമെന്നാണ് പ്രദീപ് മറുപടി പറയുന്നത്. തനിക്കൊപ്പം അത്താഴം കഴിക്കാനുള്ള വിനോദിന്റെ ക്ഷണവും പ്രദീപ് നിരസിക്കുന്നു. മൂത്തസഹോദരന് രാത്രി ഷിഫ്റ്റാണെന്നും അങ്ങനെ ചെയ്താല്‍ അദ്ദേഹം പട്ടിണിയായിപ്പോകുമെന്നാണ് പ്രദീപിന്റെ മറുപടി.
ലിഫ്റ്റ് നല്‍കാമെന്ന് വിനോദ് വീണ്ടും പറയുന്നുണ്ടെങ്കിലും തന്റെ പതിവാണിതെന്നും ലിഫ്റ്റ് സ്വീകരിച്ചാല്‍ പരിശീലനം മുടങ്ങുമെന്നും പ്രദീപ് വ്യക്തമാക്കുന്നു. പ്രദീപിന് ആശംസകള്‍ നേര്‍ന്നാണ് വിനോദ് കാപ്രി വീഡിയോ അവസാനിപ്പിക്കുന്നത്.
https://twitter.com/vinodkapri/status/1505535421589377025?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1505535421589377025%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2F19-year-old-s-midnight-run-in-noida-and-his-reason-for-the-same-will-shock-you-1.7362892
Discussion about this post