Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയ തോൽവി; രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനവും കോൺഗ്രസിന് നഷ്ടമായേക്കും

by Brave India Desk
Mar 22, 2022, 12:25 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ദയനീയമായി പരാജയപ്പെട്ടതോടെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം എന്ന പദവി കോൺഗ്രസിന് നഷ്ടമായേക്കുമെന്ന് സൂചന. ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം സാങ്കേതികമായി കോൺഗ്രസിന് നഷ്ടമായിരിക്കുകയാണ്.

നിലവിൽ കോൺഗ്രസിന് ഭരണ പങ്കാളിത്തമുള്ള രാജസ്ഥാൻ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളുടെ ബലത്തിലാണ് കോൺഗ്രസ് പിടിച്ചു നിൽക്കുന്നത്. 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 31നാണ്. ഇതിൽ 5 സീറ്റുകളിലേക്ക് പഞ്ചാബിലും 2 സീറ്റുകളിലേക്ക് അസമിലും ഒരു സീറ്റിലേക്ക് ഹിമാചൽ പ്രദേശിലും മൂന്ന് സീറ്റുകളിലേക്ക് കേരളത്തിലും ഓരോ സീറ്റുകളിലേക്ക് നാഗാലാൻഡിലും ത്രിപുരയിലുമാണ് തെരഞ്ഞെടുപ്പ്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഇതിൽ പഞ്ചാബിലെ കോൺഗ്രസിന്റെ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഇവിടെ 5 രാജ്യസഭാ സീറ്റുകളും ആം ആദ്മി പാർട്ടിക്ക് ലഭിക്കാനാണ് സാദ്ധ്യത. ഇതോടെ രാജ്യസഭയിൽ ആം ആദ്മി പാർട്ടിയുടെ അംഗബലം 8 ആകും. കേരളത്തിലെയും അസമിലെയും ഓരോ സീറ്റുകൾ മാത്രമാണ് നിലവിൽ കോൺഗ്രസിന്റെ പ്രതീക്ഷ. നിലവിൽ രാജ്യസഭയിൽ കോൺഗ്രസിന്റെ അംഗസംഖ്യ 34 ആണ്. ഇത് ഈ വർഷം അവസാനത്തോടെ 27 ആയി കുറയുമെന്നാണ് കണക്ക് കൂട്ടൽ.

രാജ്യസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടണമെങ്കിൽ കോൺഗ്രസിന് 10 ശതമാനം സീറ്റുകൾ വേണം. രാജ്യസഭയിലെ 250 സീറ്റുകളിൽ 238 എണ്ണത്തിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ 12 പേരെ രാഷ്ട്രപതി ശുപർശ ചെയ്യുക എന്നതാണ് രീതി. അതായത് കോൺഗ്രസിന് രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടണമെങ്കിൽ കുറഞ്ഞത് 25 സീറ്റുകൾ വേണം. 75 രാജ്യസഭാ സീറ്റുകളിലേക്ക് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന് ഇത് സാധിക്കുമെന്ന് പൂർണമായും പറയാൻ സാധിക്കില്ല. അങ്ങനെ വന്നാൽ കോൺഗ്രസിന് രാജ്യസഭയിലും പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമാകുന്ന സ്ഥിതിവിശേഷം ഉണ്ടാകും.

അതേസമയം രാജ്യസഭയിൽ ബിജെപിയുടെ അംഗസംഖ്യ ഉയരുകയാണ്. നിലവിൽ ബിജെപിക്ക് 97 അംഗങ്ങളാണ് രാജ്യസഭയിൽ ഉള്ളത്. വരുന്ന തെരഞ്ഞെടുപ്പോടെ ഇത് 104 ആയി ഉയരും. എൻഡിഎയുടെ ആകെ അംഗസംഖ്യ 122 ആയും ഉയരും.

Tags: congressRajya Sabhaopposition leader
Share20
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies