കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രമസമാധാന തകർച്ച രൂക്ഷം. ബീർഭൂമിലെ പ്രാദേശിക തൃണമൂൽ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ഉണ്ടായ കലാപത്തിൽ പത്ത് പേർ വെന്തു മരിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് വീടുകൾക്ക് തീവെച്ച് ഇവരെ കൊലപ്പെടുത്തിയത് എന്നാണ് ആരോപണം.
തിങ്കളാഴ്ച രാത്രിയാണ് പ്രാദേശിക തൃണമൂൽ നേതാവിനെ വീടിനു സമീപത്തെ കടയിൽ വെച്ച് അജ്ഞാതർ കൊലപ്പെടുത്തിയത്. തുടർന്ന് അക്രമാസക്തരായ തൃണമൂൽ പ്രവർത്തകർ പ്രദേശത്തെ ഇരുപതോളം വീടുകൾക്ക് തീവെച്ചു. ഇതിലാണ് പത്ത് പേർ വെന്തുമരിച്ചത്.
കലാപം നടന്ന വീടുകളിലെ പുരുഷന്മാരെ മുഴുവൻ അക്രമികൾ തെരഞ്ഞു പിടിച്ച് തീയിലേക്ക് വലിച്ചെറിഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ബംഗാളിൽ അടുത്തയിടെ നടന്ന ഏറ്റവും വാലിയ രാഷ്ട്രീയ കൂട്ടക്കൊലയാണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചതിന് ശേഷം രാഷ്ട്രീയ എതിരാളികളെ തെരഞ്ഞു പിടിച്ച് ഉന്മൂലനം ചെയ്യുന്ന മമത സർക്കാരിനെ പിരിച്ചു വിടണമെന്ന ആവശ്യം ശക്തമാകുകയാണ്.









