കൊച്ചി: കൊച്ചി തീരത്ത് വൻ രക്തചന്ദന വേട്ട. 2,200 കിലോ രക്തചന്ദനം ഡിആർഐ പിടികൂടി. ഓയില്‍ ടാങ്കറില്‍ ഒളിപ്പിച്ച നിലയിലാണ് രക്തചന്ദനം കണ്ടെടുത്തത്.
ആന്ധ്രയിൽ നിന്ന് കൊച്ചിയിലെത്തിച്ച രക്തചന്ദനം, കപ്പൽമാർഗം ദുബായിലേക്ക് കടത്താനായിരുന്നു ശ്രമം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രക്തചന്ദനം പിടികൂടിയത്.
Discussion about this post