ഡൽഹി: കൊവിഡ് കേസുകൾ ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവുമായി കേന്ദ്ര സർക്കാർ. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി.
നിയന്ത്രണങ്ങളിലെ ഇളവുകൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. കോവിഡ് വ്യാപനം തടയാന്‍ 2020-ലാണ് മാസ്‌കും കൂടിച്ചേരലുകള്‍ക്ക് അടക്കമുള്ള നിയന്ത്രണങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരിന്നത്. ആ ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25-ന് അവസാനിക്കും.
മാർച്ച് 25ന് ശേഷം നിയന്ത്രണങ്ങൾ തുടരേണ്ടതില്ല എന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം.









