തിരുവനന്തപുരം: പോലീസ് റെയ്ഡില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ 12 പേര് പിടിയിലായി. തിരുവനന്തപുരത്തും കൊല്ലത്തുമായി സൈബര്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് 12 പേരെ പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു റെയ്ഡ് നടത്തിയത്. സംഘത്തില്‍ സ്കൂള്‍ കുട്ടികള്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. വെബ്സൈറ്റ് വഴി ആവശ്യക്കാരെ കണ്ടെത്തിയാണ് ഇടപാട് നടത്തിയിരുന്നത്.
Discussion about this post