ചെന്നൈ: പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർത്ഥിയെ വിവാഹം കഴിച്ച ഇരുപത്തിയാറ് വയസ്സുകാരിയായ അദ്ധ്യാപിക പോക്സോ കേസിൽ അറസ്റ്റിലായി. ഇരുവരെയും മാർച്ച് 5 മുതൽ കാണാനില്ലായിരുന്നു. പ്ലസ് വൺ വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്കു മാറ്റി.
കാണാതായ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പ്രണയത്തിലാണെന്ന് കണ്ടെത്തിയത്. തഞ്ചാവൂരിൽ വെച്ച് വിവാഹിതരായെന്നാണ് ഇരുവരും മൊഴി നൽകിയിരിക്കുന്നത്. അധ്യാപികയെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.







