മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ നഗരസഭാംഗത്തിന് വെട്ടേറ്റു. തലാപ്പില്‍ അബ്ദുള്‍ ജലീലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പയ്യനാട് വച്ചാണ് ജലീലിന് നേരെ ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post