കൊച്ചി: ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി നടപടിക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചു. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്ന് കന്യാസ്ത്രീ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. കോടതി വിധി തെറ്റായ രീതിയിൽ ഉള്ളതാണെന്നും കന്യാസ്ത്രീ ചൂണ്ടിക്കാട്ടുന്നു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു കൊണ്ട് 2022 ജനുവരി 14നാണ് സെഷൻസ് കോടതി വിധി വന്നത്. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞത്.
അതിനിടെ ബിഷപ്പ് ഫ്രാങ്കോക്കെതിരെ സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എ.ജി.ക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകണമെന്ന് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
Discussion about this post