ഡല്‍ഹി: അഫ്സ്പ മേഖലകള്‍ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ അഫ്സ്പ മേഖലകള്‍ കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനങ്ങളില്‍ സുരക്ഷാസ്ഥിതി മെച്ചപ്പെട്ടുവെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് അമിത് ഷാ അറിയിച്ചു. സംസ്ഥാനങ്ങളിലെ പ്രത്യേക പട്ടാള അവകാശ നിയമത്തിന്റെ (അഫ്സ്പ) അധികാര പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് തീരുമാനത്തിന്റെ ഭാഗമായി വെട്ടിക്കുറച്ചത്.
വടക്കുകിഴക്കന്‍ മേഖലയില്‍ കലാപം അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി മെച്ചപ്പെട്ട സുരക്ഷാ സാഹചര്യവും അതിവേഗ വികസനവും അഫ്സ്പ ചുമത്തിയിരുന്ന മേഖലകളില്‍ കൈവരിച്ചു. ഇതിന്റെ ഭാഗമായാണ് അസം, മണിപ്പൂര്‍, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ പ്രത്യേക പട്ടാള അവകാശ പ്രദേശങ്ങളില്‍ കുറവ് വരുത്തുന്നത്.
ദശാബ്ദങ്ങളായി അവഗണന നേരിട്ടിരുന്ന വടക്കുകിഴക്കന്‍ മേഖല ഇപ്പോള്‍ ശാന്തിയുടെയും പുരോഗതിയുടെയും വികസനത്തിന്റെയും പുതിയ യുഗത്തിന് സാക്ഷിയാവുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Discussion about this post