അടൂർ: വാട്സാപ്പ് ഗ്രൂപ്പിലെ തർക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. മാരൂര്‍ രഞ്ജിത്ത് ഭവനില്‍ രണജിത്ത്(43) ആണ് മരിച്ചത്. മാര്‍ച്ച് 27-ന് ഞായറാഴ്ച രാത്രിയിലാണ് രണജിത്തിന് പരിക്കേല്‍ക്കുന്നത്.
സംഭവത്തിൽ രണ്ടു ദിവസം മുമ്പ് മാരൂര്‍ അനീഷ്ഭവനില്‍ അനില്‍കുമാര്‍ (44) നെതിരെ അടൂര്‍ പോലീസ് കേസെടുത്തിരുന്നു. രണജിത്ത് ഉള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ തര്‍ക്കങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഭര്‍ത്താവിന് പരിക്കേറ്റത് എന്ന് രണജിത്തിന്റെ ഭാര്യ സജിനി പൊലീസിന് മൊഴി നൽകിയിരുന്നു.
മരണം സംബന്ധിച്ച് രണജിത്തിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് അടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.












