ഡല്‍ഹി: വിശ്വാസികള്‍ക്ക് വിശുദ്ധ റമദാന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അദ്ദേഹം ശനിയാഴ്ച ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ:
‘റമദാന് ആശംസകള്‍,’ ‘ഈ വിശുദ്ധ മാസം പാവങ്ങളെ സേവിക്കാന്‍ ആളുകളെ പ്രചോദിപ്പിക്കട്ടെ. അത് നമ്മുടെ സമൂഹത്തില്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും അനുകമ്പയുടെയും ആത്മാവിനെ കൂടുതല്‍ വര്‍ധിപ്പിക്കട്ടെ.
‘കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു, ‘റമദാന് മുബാറക്! ഈ പുണ്യമാസം എല്ലാവര്ക്കും നല്ല ആരോഗ്യവും സമാധാനവും സമൃദ്ധിയും നല്കട്ടെ. ‘റമദാന് ‘ചന്ദ്’ (ചന്ദ്രന്) ശനിയാഴ്ച കണ്ടു, ആദ്യത്തെ ‘റോസ’ ഞായറാഴ്ച ആചരിക്കും.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുസ്ലിംങ്ങളുടെ വിശുദ്ധ മാസമായ റമദാനില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
Discussion about this post