കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാടിനോടു ചേര്‍ന്ന പുഴയില്‍ വിവാഹ ഫോട്ടോഷൂട്ടിനിടെ ഒഴുക്കില്‍പ്പെട്ട നവവരന് മരിച്ചു. ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പേരാമ്പ്ര കടിയങ്ങാട് സ്വദേശി റിജിലാണ് മരിച്ചത്. കാല് തെന്നി വീണാണ് അപകടം. രണ്ടാഴ്ച മുന്‍പായിരുന്നു ദമ്പതികളുടെ വിവാഹം.
ഔട്ട്ഡോര്‍ ഷൂട്ടിങ്ങിനായി ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തിയതായിരുന്നു ദമ്പതികള്‍. ഇവരുടെ വീടിന് ഏതാനും കിലോ മീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം.
Discussion about this post