ഡല്‍ഹി: രാജ്യത്ത് പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതിന് സഹായമാകുന്ന പദ്ധതിയായ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിയുമായ ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ നരേന്ദ്ര മോദി ഡിസംബറില്‍ പ്രഖ്യാപിക്കും. സംസ്ഥാന-സാമ്പത്തിക മന്ത്രി ജയന്ത് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറോടെ സ്റ്റാര്‍ട്ട് അപ്പ ഇന്ത്യയുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങള്‍ നടത്തും. ഇന്ത്യയുടെ സംരഭക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനാവശ്യമായ കാര്യങ്ങള്‍ പ്രഖ്യാപിക്കും-സിന്‍ഹ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ തങ്ങള്‍ 15 മാസങ്ങള്‍ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്രദിന പ്രസംഗത്തില്‍ വെച്ചായിരുന്നു മോദി സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്. പുതിയ സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതി രാജ്യത്ത് പുതിയ ജോലികള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post