ഡല്‍ഹി: രാജ്യത്ത് നഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. രാജ്യസഭയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആയിരം പേരില്‍ 1.96 എന്നതാണ് രാജ്യത്ത് നിലവില്‍ നഴ്സുമാരുടെ കണക്ക്. ഇത് കൂട്ടാനായി നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികളില്‍ ഇളവ് അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെ മുന്നൂറ് കിടക്കകള്‍ ഉള്ള ആശുപത്രികള്‍ക്കും നഴ്സിംഗ് പഠിപ്പിക്കാന്‍ അനുമതി ലഭിക്കും. നൂറ് സീറ്റ് ഇത്തരം കോളജുകള്‍ക്ക് ലഭിക്കും. നഴ്സിംഗ് കോളജ് തുടങ്ങുന്ന സ്ഥലവുമായി ബന്ധപ്പെട്ട നിബന്ധന എടുത്തു നീക്കി. ഇത് കൂടാതെ നഴ്സിംഗ് ബിരുദ, ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളും ഇളവ് ചെയ്തിട്ടുണ്ട്.
Discussion about this post