കൊളംബോ: സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായമെത്തിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ അർജുന രണതുംഗ. ഇന്ത്യ ശ്രീലങ്കയ്ക്ക് എന്നും ജ്യേഷ്ഠ സഹോദരനെപ്പോലെ ആണെന്നും രണതുംഗ പറഞ്ഞു.
ജാഫ്ന വിമാനത്താവളം യാഥാർത്ഥ്യമാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ സഹായങ്ങൾ നൽകി. ഇന്ത്യ ഞങ്ങൾക്ക് എന്നും ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയാണ്. പെട്രോൾ മുതൽ മരുന്ന് വരെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ ഇന്ത്യ ഞങ്ങൾക്ക് ഒപ്പം നിൽക്കുന്നു. മറ്റാരും ചെയ്യാത്ത സഹായമാണ് ഇന്ത്യ ഞങ്ങൾക്ക് ചെയ്യുന്നത്. രണതുംഗ പറഞ്ഞു.
ശ്രീലങ്കയ്ക്ക് വെറുതെ പണം നൽകുക മാത്രം ചെയ്യാതെ ഇന്ത്യ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. തീർച്ചയായും ഇന്ത്യയുടെ നിലപാട് ശ്രീലങ്കയ്ക്ക് വലിയ അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.








