ഉഡുപ്പി: വിനോദസഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാർത്ഥികൾ ഉഡുപ്പിക്ക് സമീപം കടലിൽ മുങ്ങി മരിച്ചു. ഉഡുപ്പി സെന്റ് മേരീസ് ദ്വീപിന് സമീപമായിരുന്നു വിദ്യാർത്ഥികൾ അപകടത്തിൽ പെട്ടത്. ഒരാളെ കാണാതായിട്ടുണ്ട്.
വിനോദ സഞ്ചാരത്തിന് പോയ കോട്ടയം ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളജിലെ അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന് റെജി എന്നിവരാണ് മരിച്ചത്. ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയിക്കായി തിരച്ചിൽ തുടരുന്നു.
ഉഡുപ്പി മൽപ്പാ തീരത്തുനിന്ന് ബോട്ടിലാണ് സംഘം സെന്റ് മേരീസ് ദ്വീപിൽ എത്തിയത്. അധ്യാപകരടക്കം 100 അംഗ സംഘമാണ് ഉണ്ടായിരുന്നത്.
Discussion about this post