ഡൽഹി: ഡൽഹിയിലെ ജഹാംഗിർപൂരിൽ ഹനുമാൻ ജയന്തി ദിനത്തിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ 2 പേർ പ്രായപൂർത്തിയാകാത്തവരാണ്. സംഭവത്തിലെ മുഖ്യപ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു.
കലാപകാരികൾക്ക് തോക്ക് നൽകിയ ഗുള്ളി എന്നയാളെ പൊലീസ് പിടികൂടി. മുഖ്യപ്രതികളായ അൻസാർ, സലിം, ഇമാം ഷെയ്ഖ്, ദിൽഷാദ്, ആഹിർ എന്നിവർക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. ഹനുമാൻ ജയന്തി ഘോഷയാത്രക്കെതിരെ പ്രതികൾ കല്ലേറ് നടത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. തുടർന്ന് മാരകായുധങ്ങളുമായി പ്രതികൾ ഘോഷയാത്രയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.
സമാധാനപരമായി നീങ്ങിയ ഘോഷയാത്രയിലേക്കാണ് അക്രമികൾ കടന്നു കയറി ആക്രമണം നടത്തിയതെന്ന് പൊലീസ് എഫ് ഐ ആറിൽ പറയുന്നു. കലാപത്തിൽ എട്ട് പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഒരു അക്രമിയെ പോലും വെറുതെ വിടരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൊലീസിന് കർശന നിർദേശം നൽകിയിരുന്നു.
Discussion about this post