പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ പൊലീസ് പിടിയിലായതായി സൂചന. കൊലയാളി സംഘത്തിന് സഹായം നല്കിയവരാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് വിവരം. കേസില്‍ ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പടെ പന്ത്രണ്ട് പ്രതികള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.
കൊലയാളി സംഘത്തില്‍ വാഹനം നല്കിയവരാണ് പിടിയിലുള്ളത്. ആറംഗ സംഘമാണ് കൊല നടത്തിയത്. ഇവര്‍ക്ക് പുറമേയാണ് ആറ് പേരെ കൂടി പ്രതികളാക്കുന്നത്.
ശ്രീനിവാസന്റെ കൊലപാതകത്തില്‍ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും, മൊബൈല്‍ പരിശോധനകളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ആണെന്നാണ് സൂചന. ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍ റഹ്മാന്, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ശനിയാഴ്ചയാണ് പാലക്കാട് മേലാമുറിയില്‍ വച്ച് ആര്‍എസ്എസ് നേതാവിനെ അഞ്ചംഗ സംഘം വെട്ടിക്കൊന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ എസ്.കെ.എസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ കയറി അക്രമി സംഘം ശ്രീനിവാസനെ വെട്ടുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Discussion about this post