ഇന്ത്യയില്‍ നിന്ന് ഇത്തവണ 80,000 പേര്‍ക്ക് ഹജ്ജ് തീര്‍ഥാടനം നടത്താനാകുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്മാന് എ പി അബ്ദുല്ലക്കുട്ടി.
കേരളത്തില്‍ നിന്ന് എത്ര പേര്‍ക്ക് ഹജ്ജ് നടത്താനാകുമെന്ന് ഒരാഴ്ചക്കകം അറിയാം. രാജ്യത്ത് നിലവില്‍ പത്ത് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കേരളത്തില്‍ കൊച്ചിയാണ് എംബാര്‍ക്കേഷന്‍ കേന്ദ്രമെന്നും കോഴിക്കോട് എംബാര്‍ക്കേഷന്‍ കേന്ദ്രം ഉടനുണ്ടാകില്ലെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി ചുമതലയേറ്റ എ പി അബ്ദുളള കുട്ടി പറഞ്ഞു.
ഇന്നാണ് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്.
Discussion about this post