ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജമ്മു കശ്മീർ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ജമ്മു കശ്മീരിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പഞ്ചായത്തി രാജ് ദിവസമായ നാളെ പ്രധാനമന്ത്രി രാജ്യത്ത് ഉടനീളമുള്ള പഞ്ചായത്തുകളെ അഭിസംബോധന ചെയ്യും.
ജമ്മു കശ്മീരിലെ 30,000 പഞ്ചായത്തി രാജ് അംഗങ്ങളുമായി പ്രധാനമന്ത്രി നേരിട്ട് സംവദിക്കും. കൂടാതെ രാജ്യത്തെ എല്ലാ പഞ്ചായത്തി രാജ് അംഗങ്ങളുമായി അദ്ദേഹം വെർച്വൽ യോഗത്തിൽ സംബന്ധിക്കും.
എല്ലാ വർഷവും ഏപ്രിൽ 24ആണ് പഞ്ചായത്തി രാജ് ദിവസമായി ആചരിക്കുന്നത്. ജമ്മു കശ്മീരിലെ പഞ്ചായത്ത് പള്ളിയിലാണ് ഈ വർഷത്തെ ദേശീയ പഞ്ചായത്തി രാജ് ദിനാചരണം നടക്കുക.
Discussion about this post