പട്ന: ഇന്ത്യയെ ലോകത്തിലെ ഒന്നാം സ്ഥാനത്തുള്ള രാജ്യമാക്കി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ ജഗദിഷ്പുരില് ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2047 ആകുമ്പോഴേക്കും ഒന്നാം സ്ഥാനത്തുള്ള രാജ്യമാക്കുകയാണ് മോദി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് അമിത് ഷായുടെ പ്രസ്താവന.
കേന്ദ്ര സര്‍ക്കാര്‍ കോവിഡ് മഹാമാരി സമയത്ത് പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്കിയതും വാക്സിന് സൗജന്യമായി നല്‍കിയതുമടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post