ഗുവാഹത്തി: അസം തലസ്ഥാനമായ ഗുവാഹത്തിയിലെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയവുമായി എൻഡിഎ. തെരഞ്ഞെടുപ്പ് നടന്ന 57 വാർഡുകളിൽ 43 എണ്ണം ബിജെപിയും 5 എണ്ണം സഖ്യകക്ഷിയായ അസം ഗണ പരിഷത്തും സ്വന്തമാക്കി. ആം ആദ്മി പാർട്ടിയും എ ജെ പിയും ഓരോ വാർഡുകളിൽ വിജയിച്ചു. ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് എല്ലായിടത്തും തോറ്റു.
മൂന്ന് വാർഡുകളിൽ എതിരില്ലാതെയാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. ആകെ 197 സ്ഥാനാർത്ഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകിയത്.
ജനങ്ങൾ നൽകുന്ന അതിരില്ലാത്ത പിന്തുണയ്ക്ക് നന്ദി പറയുന്നതായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ അറിയിച്ചു. വികസന രാഷ്ട്രീയത്തിന് പിന്തുണ നൽകിയ ഗുവാഹത്തിയിലെ ജനങ്ങൾക്ക് നന്ദി പറയുന്നതായി പ്രധാനമന്ത്രി നരേന്ദ്ര അറിയിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്ത ബിജെപി പ്രവർത്തകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
Thank you Guwahati! The people of this lovely city have given a resounding mandate to @BJP4Assam to build on the agenda of development. They have also blessed the hardwork of the state government under CM @himantabiswa. My gratitude to every BJP Karyakarta for the hardwork.
— Narendra Modi (@narendramodi) April 24, 2022
Discussion about this post