തിരുപ്പൂർ: തമിഴ്നാട് സർക്കാർ സ്കൂൾ അധ്യാപികയുടെ മതപരിവർത്തന ശ്രമം പുറത്തു കൊണ്ട് വന്ന ആറാം ക്ലാസ്സുകാരിയുടെ മൊഴി പുറത്ത്. അധ്യാപികയുടെ പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. അധ്യാപിക നിർബ്ബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചെന്നും മതത്തിന്റെ പേരിൽ അധിക്ഷേപിച്ചെന്നും പെൺകുട്ടി മൊഴി നൽകി.
അവർ എന്നെ വിഭൂതിയണിഞ്ഞ കഴുത എന്ന് വിളിച്ചു. ഒരിക്കൽ അവർ വെള്ളത്തിൽ കൈ മുക്കിയ ശേഷം യേശുവിനെ കുറിച്ച് സംസാരിച്ചു. പിന്നീട് അവർ ഹിന്ദു പെൺകുട്ടികളുടെ വയറ്റിൽ കൈയ്യിലെ വെള്ളം കൊണ്ട് മൂന്ന് തവണ ഉഴിഞ്ഞു. പെൺകുട്ടി പറഞ്ഞു.
ഒരിക്കൽ ക്ലാസിൽ വെച്ച് പ്രാർത്ഥിക്കാൻ അധ്യാപിക ആവശ്യപ്പെട്ടു. സ്വന്തം ജീവൻ നൽകി നമ്മെ രക്ഷിച്ചത് ആരാണെന്ന് അവർ ഞങ്ങളോട് ചോദിച്ചു. ഞങ്ങൾ പല പേരുകൾ പറഞ്ഞപ്പോൾ, എന്തു കൊണ്ട് നിങ്ങൾ യേശു ക്രിസ്തുവിന്റെ പേര് പറയുന്നില്ല എന്ന് അവർ ചോദിച്ചു. പെൺകുട്ടി തുടർന്നു.
ഒരിക്കൽ ആരാണ് ഏറ്റവും ശക്തനായ ദൈവം എന്ന് അധ്യാപിക ചോദിച്ചു. ശിവൻ എന്ന് പറഞ്ഞപ്പോൾ അവർ തിരുത്തി. യേശുവാണ് ഏറ്റവും ശക്തനായ ദൈവം എന്ന് അവർ പറഞ്ഞു. പെൺകുട്ടി മൊഴിയിൽ വ്യക്തമാക്കി.









