തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശികളായ മൂന്ന് യുവാക്കളാണ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. സലീം, സക്കീര്‍, നൗഷാദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
11 മണിയോട് കൂടിയാണ് യുവാക്കള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. കൈയില്‍ കരുതിയിരുന്ന കുപ്പിയിലെ പെട്രോള്‍ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു. തീ കൊളുത്തുന്നതിന് മുമ്പ് പൊലീസ് എത്തി വെള്ളമൊഴിച്ച് രക്ഷിച്ചു.
തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്നും, എന്നാല്‍ പൊലീസ് സംരക്ഷണം നല്‍കുന്നില്ലെന്നും ആരോപിച്ചാണ് യുവാക്കള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. പരാതി നല്‍കിയിട്ടും കേസെടുക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്ന് അവര്‍ പറഞ്ഞു.
Discussion about this post