മദ്യപിച്ചെത്തിയ വരന് കൃത്യസമയത്ത് വിവാഹ വേദിയിലെത്തിയില്ല. തുടര്‍ന്ന് വധുവിന്റെ പിതാവ് തന്റെ മകളെ ബന്ധുവിന് വിവാഹം കഴിച്ചു കൊടുത്തു.
മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ മല്‍കാപൂര്‍ പാന്‍ഗ്ര ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം ഉണ്ടായത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വൈകിട്ട് 4 മണിക്ക് വിവാഹ ചടങ്ങിന് സമയം നിശ്ചയിച്ചിരുന്നു. എന്നാല്‍, വരന് എത്താന്‍ വൈകിയതോടെയാണ് വധുവിനെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ച് കൊടുത്തത്.
ഏപ്രില്‍ 22നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വധുവും കുടുംബവും വരന് എത്താന്‍ കാത്തുനിന്നെങ്കിലും രാത്രി എട്ട് മണിയായിട്ടും അയാള്‍ മണ്ഡപത്തില്‍ എത്തിയില്ല. വരനും സുഹൃത്തുക്കളും നൃത്തവും മദ്യപാനവും തുടര്‍ന്നുവെന്നാണ് സൂചന.
Discussion about this post