കൊളോണ്‍: അഭയാര്‍ഥികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച കൊളോണ്‍ മേയര്‍ സ്ഥാനാര്‍ഥി ഹെന്റീറ്റെ റേക്കര്‍ക്ക് കുത്തേറ്റു. തെഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് കുത്തേറ്റത്.
ഇവരെക്കൂടാതെ മറ്റ് നാലു പേര്‍ക്കു കൂടി കുത്തേറ്റിട്ടുണ്ട്. ഇതില്‍ റേക്കറുടേയും മറ്റൊരു സ്ത്രീയുടേയും പരിക്ക് ഗുരുതരമാണ്.
അഭയാര്‍ഥികള്‍ക്ക് വേണ്ടി നിലകൊണ്ട ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ഹെന്റീറ്റെ റേക്കര്‍.
റേക്കറെ കുത്തിയ 44 കാരനായ കൊളോണ്‍ സ്വദേശിയെ പോലീസ് പിടികൂടി. ഇയാള്‍ ജര്‍മന്‍ പൗരനാണ്. വംശീയ അസഹിഷ്ണുതയാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. അഭയാര്‍ഥികളെ ജര്‍മനി സ്വീകരിക്കുമെന്ന മെര്‍ക്കലിന്റെ നിലപാടിനോടുള്ള പ്രതിഷേധമായാണ് ഇയാള്‍ മേയര്‍ സ്ഥാനാര്‍ഥിയെ ആക്രമിച്ചത്.
ഒക്ടോബര്‍ 18 ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ്. കൊളോണ്‍ സിറ്റി സോഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവിയും അഭയാര്‍ഥികളുടെ ചുമതലയുമുള്ള ഉദ്യോഗസ്ഥയുമാണ് 58 കാരിയായ റേക്കര്‍. കഴിഞ്ഞ മാസം നടക്കാനിരുന്നതാണ് മേയര്‍ തിരഞ്ഞെടുപ്പ് ഒരു സ്ഥാനാര്‍ത്ഥിയുടെ പെട്ടെന്നുള്ള മരണം കാരണം മാറ്റിവെക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ റേക്കര്‍ വന്‍വിജയം നേടുമെന്നായിരുന്നു പ്രവചനങ്ങള്‍.
അഭയാര്‍ഥി പ്രശ്‌നത്തില്‍ സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. മെര്‍ക്കലിന് സ്വന്തം രാജ്യത്ത് ജനപ്രീതി കുറഞ്ഞതായി സര്‍വേ ഫലവും വന്നിരുന്നു.
Discussion about this post