രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ കേദാര്‍നാഥ് ക്ഷേത്രം തീര്‍ഥാടകര്‍ക്കായി തുറന്നു. ആചാരാനുഷ്ഠാനങ്ങളോടും വേദമന്ത്രങ്ങളോടും കൂടി രാവിലെ 6.26നാണ് ക്ഷേത്ര വാതിലുകള്‍ തുറന്നത്. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വാര്‍ഷിക തീര്‍ത്ഥാടനം നടത്തുന്നത്.
കൊടുംതണുപ്പിലും വന്‍ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയും ചടങ്ങില്‍ പങ്കെടുത്തു.
മെയ് എട്ടിന് ബദരീനാഥ് തുറക്കും. നേരത്തെ ഗംഗോത്രി ധാം, യമുനോത്രി ധാം എന്നിവയുടെ കവാടങ്ങള്‍ അക്ഷയ തൃതീയ ദിനത്തില്‍ തുറന്നിരുന്നു. ഇതോടെ ‘ചാര്‍ ധാം യാത്ര 2022’ ന് തുടക്കമായിരുന്നു.
Discussion about this post