Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ അലങ്കോലമാക്കാൻ വേണ്ടി നവോത്ഥാന കാർഡ് എടുത്ത് ആയിരക്കണക്കിന് അയ്യപ്പ വിശ്വാസികളെ കള്ളക്കേസിൽ കുടുക്കിയും തല്ലിച്ചതും ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ , സമസ്തയുടെ ചടങ്ങിൽ നടന്ന ലിംഗ വിവേചനത്തിൽ നിലപാട് വ്യക്തമാക്കണം’; സമസ്ത വേദിയിൽ പെൺകുട്ടിയെ  വിലക്കിയ സംഭവത്തിനെതിരെ കുമ്മനം രാജശേഖരൻ

by Brave India Desk
May 10, 2022, 03:05 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ മുഷാവറ അംഗം എം ടി അബ്ദുള്ള മുസ്‍ലിയാര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രം​ഗത്ത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ അലങ്കോലമാക്കാൻ വേണ്ടി നവോത്ഥാന കാർഡ് എടുത്ത് ആയിരക്കണക്കിന് അയ്യപ്പ വിശ്വാസികളെ കള്ളക്കേസിൽ കുടുക്കിയും തല്ലിച്ചതും ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ , സമസ്തയുടെ ചടങ്ങിൽ നടന്ന ലിംഗ വിവേചനത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സമസ്ത വേദിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലെന്നാണ് മുഷാവറ അംഗം എം ടി അബ്ദുള്ള മുസ്‍ലിയാര്‍ ഇന്നലെ പറഞ്ഞത്. മലപ്പുറത്ത് മദ്രസ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ ഉപഹാരം വാങ്ങാന്‍ പത്താംതരം വിദ്യാര്‍ത്ഥിനിയെ ക്ഷണിച്ചപ്പോഴായിരുന്നു എം ടി അബ്ദുള്ള മുസ്‍ലിയാരുടെ ഇടപെടല്‍. പെണ്‍കുട്ടികളെ പൊതുവേദിയിലേക്ക് ക്ഷണിച്ചതിന് അബ്ദുള്ള മുസ്‍ലിയാര്‍ സംഘാടകരെ രൂക്ഷമായ ഭാഷയിലാണ് ശാസിച്ചത്.

Stories you may like

ചെയറിൽ കെട്ടിയിട്ട് മർദ്ദിച്ചു; പൊള്ളിയ ഭാഗത്ത് മുളക് പൊടി വിതറി; കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി നേരിട്ടത് ക്രൂര പീഡനം; എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്

വീട് വൃത്തിയാക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റു; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

ഇനി മേലില്‍ പെണ്‍കുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാല്‍ കാണിച്ചുതരാം എന്നാണ് സംഘാടകരെ എം ടി അബ്ദുള്ള മുസ്‍ലിയാര്‍ ശാസിച്ചത്.

അതേസമയം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കൂടിയായ എം ടി അബ്ദുള്ള മുസ്‍ലിയാരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

നവോത്ഥാനത്തിന്റെ അപ്പോസ്തലന്മാർ എന്നവകാശപ്പെട്ട് കുറെ കോപ്രായങ്ങൾ കാട്ടിയ സംസ്ഥാന ഭരണകർത്താക്കളും സാംസ്കാരിക നായക വേഷമിട്ട് അവർക്ക് കുഴലൂതിയവരും മനുഷ്യമതിലു പിടിച്ചവരും ഈ വീഡിയോയ്ക്ക് മറുപടി പറയണം.

നമ്മുടെ കേരളത്തിൽ സമസ്ത , നടത്തിയ ഒരു പരിപാടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഏതോ പാരിതോഷികം നൽകാൻ വേദിയിലേക്ക് ക്ഷണിക്കുന്നു. കറുത്ത ബുർഖ ധരിച്ച് വേദിയിൽ എത്തിയ പെൺകുട്ടിയെ കണ്ടപാടെ ഉസ്താദിന്റെ ഭാവം മാറുന്നു.

പാരിതോഷികം നൽകാൻ വിസമ്മതിച്ച് പെൺകുട്ടിയെ അപമാനിക്കുക മാത്രമല്ല, മേലിൽ ഇതാവർത്തിച്ചാൽ കാണിച്ചു തരാമെന്ന് ഉസ്താദ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇത് സമസ്തയുടെ ചടങ്ങാണെന്നറിയില്ലേ രക്ഷിതാവിനെ വിളിക്കൂ എന്ന് പറയുമ്പോൾ വേദിയിലുള്ള മറ്റൊരു രക്ഷിതാവ് പറയുന്നു, എന്റെ കുട്ടിയെ ഞാൻ വിളിച്ചിട്ടില്ല എന്ന്. പെൺകുട്ടി വേദിയിൽ കയറുന്നത് മഹാപരാധമാണെന്ന് ആ രക്ഷിതാവ് മനസ്സിലാക്കിയിരിക്കുന്നു! ഒരു പത്താം ക്ലാസുകാരി പെൺകുട്ടി വേദിയിൽ കയറുന്നത് മഹാപാപമെന്ന് വിശ്വസിക്കുന്നവർ അധിവസിക്കുന്ന കേരളമാണ് നവോത്ഥാനത്തിന്റെ പേരിൽ മേനി നടിക്കുന്നതെന്നോർക്കുക! ഈ ലിംഗ വിവേചന നടപടിയിൽ അസാധാരണത്വം തോന്നാത്ത ഇവിടുത്തെ നിയമ സംവിധാനമാണ് അതിലും ഭീകരം.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ അലങ്കോലമാക്കാൻ വേണ്ടി നവോത്ഥാന കാർഡ് എടുത്ത് ആയിരക്കണക്കിന് അയ്യപ്പ വിശ്വാസികളെ കള്ളക്കേസിൽ കുടുക്കിയും തല്ലിച്ചതും ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ , സമസ്തയുടെ ചടങ്ങിൽ നടന്ന ലിംഗ വിവേചനത്തിൽ നിലപാട് വ്യക്തമാക്കണം. ഒരു ബാലികയെ വേദിയിൽ കയറ്റി അപമാനിച്ചതിന് ബാലാവകാശ കമ്മീഷൻ എന്തു നടപടി എടുത്തുവെന്നും വ്യക്തമാക്കണം.
സംസ്ഥാനത്തെ സാമൂഹിക അനീതിയും മത തീവ്രവാദവും കണ്ടില്ലെന്ന് നടിക്കുകയാണ് പിണറായി സർക്കാർ. ലവ് ജിഹാദ് ഒരു യാഥാർത്ഥ്യമാണെന്ന എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനം ഇത്തരക്കാരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. മുമ്പ് പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാടനും ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടനും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. അവരെ പോലീസ് കേസ് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കാനുള്ള വിഫല ശ്രമമാണ് നടത്തിയത്. ഇതേ അഭിപ്രായം തുറന്നു പറഞ്ഞ സി.പി.എം. മുൻ എം.എൽ.എ. ജോർജ്ജ് എം. തോമസിനെ പരസ്യ ശാസനയെന്ന പാർട്ടി അച്ചടക്ക വാൾ കാട്ടി നാവടക്കിച്ചു .

ഇതു കൊണ്ടൊന്നും ജനങ്ങളുടെ ബോധ്യത്തെ ഇല്ലാതാക്കാനാവില്ല. ലവ് ജിഹാദ് വിഷയത്തിൽ ശ്രീമാൻ വെള്ളാപ്പള്ളി നടേശനും ആദരണീയരായ ബിഷപ്പുമാരും സ്വന്തം പാർട്ടിയുടെ മുൻ എം.എൽ.എയും പ്രകടിപ്പിച്ച ആശങ്കകളെപ്പറ്റി സംവാദത്തിന് സി.പി.എം.നെ ക്ഷണിക്കുകയാണ്. തൃക്കാക്കര വേദിയാക്കാം. സ്ഥാനാർത്ഥി ഡോക്ടറാവണോ രോഗിയാവണോ എന്നൊക്കെയുള്ള ബാലിശ വിഷയങ്ങൾ വിട്ട് ജനങ്ങളെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങൾ ചർച്ചയാവട്ടെ. ജനങ്ങൾ വിധിയെഴുതട്ടെ.

Tags: banstudentgirlkummanam rajashekharanmushavara member
Share49TweetSendShare

Discussion about this post

Latest stories from this section

കോന്നിയിൽ പരിക്കേറ്റ് കാട്ടാന ചരിഞ്ഞ നിലയിൽ; പടക്കം കടിച്ചതെന്ന് സൂചന

മുസ്ലീം വിഭാഗക്കാരുടെ പാർട്ടിയാണ് ലീഗ്; രാഹുലിന് കാര്യങ്ങൾ ബുദ്ധി ഉപയോഗിച്ച് മനസിലാക്കാനുളള കഴിവില്ല; രാഹുലിന്റെ പരാമർശത്തിന് മറുപടിയുമായി കണ്ണന്താനം

മറുനാടൻ ഓഫീസ് പൂട്ടിക്കാൻ ആദ്യ തെളിവുമായി പി.വി അൻവർ; വ്യാജ ബിഎസ്എൻഎൽ ബില്ല് ചമച്ചെന്ന് ആരോപണം

മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാൻ 82 ലക്ഷം രൂപ: ഇത് ലോകത്ത് ആദ്യത്തേത്; കേരളത്തിനെ അപമാനിക്കുന്നതിന് തുല്യമെന്നും കെ സുരേന്ദ്രൻ

Next Post

യുപി തൊഴിലാളികളെ സംരക്ഷിക്കാന്‍ മുംബൈയില്‍ യുപി സര്‍ക്കാരിന്റെ ഓഫീസ് തുറക്കാൻ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Latest News

കൂട്ടയിടിക്ക് കാരണം കോറമാൻഡൽ പാളം തെറ്റിയത്; ബാലസോറിലെ ട്രെയിനപകടം ഇങ്ങനെ

രജൌരിയിൽ പാക് വംശജനായ ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം, സ്കൂളുകളെല്ലാം അടച്ചിടാനും തീരുമാനം

ഒഡീഷ ട്രെയിൻ ദുരന്തം ; മരണം 70 ആയി ; റദ്ദാക്കിയ ട്രെയിനുകളുടെയും, വഴിതിരിച്ചുവിടുന്ന ട്രെയിനുകളുടെയും വിശദാംശങ്ങൾ ഇങ്ങനെ

കേരള തീരത്ത് ഉയർന്ന തിരമാല; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

അദ്ധ്യയന വർഷാരംഭത്തിൽ തന്നെ സ്‌കൂൾ കെട്ടിടത്തിന്റെ ചുമർ ഇടിഞ്ഞ് വീണ സംഭവം; ഇടിമിന്നലേറ്റാണ് കെട്ടിടം പൊളിഞ്ഞതെന്ന് പൊതുമരാമത്ത് വകുപ്പ്

കോന്നിയിൽ പരിക്കേറ്റ് കാട്ടാന ചരിഞ്ഞ നിലയിൽ; പടക്കം കടിച്ചതെന്ന് സൂചന

മുസ്ലീം വിഭാഗക്കാരുടെ പാർട്ടിയാണ് ലീഗ്; രാഹുലിന് കാര്യങ്ങൾ ബുദ്ധി ഉപയോഗിച്ച് മനസിലാക്കാനുളള കഴിവില്ല; രാഹുലിന്റെ പരാമർശത്തിന് മറുപടിയുമായി കണ്ണന്താനം

നടന്നത് വലിയ അപകടം ; രണ്ട് യാത്ര ട്രെയിനുകളും ഗുഡ്‌സ് ട്രെയിനും ഉൾപ്പെട്ടിട്ടുണ്ട്; മരണ സംഖ്യ ഉയർന്നേക്കാമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies