ആലപ്പുഴ: ആലപ്പുഴയിൽ വൻകഞ്ചാവ് വേട്ട. എരമല്ലൂരിൽ ലോറിയിൽ കൊണ്ടുവന്ന 125 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ ജംഷീർ, ഷുകുലിഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ആന്ധ്രയിൽ നിന്ന് പേപ്പറുമായി വന്ന ലോറിയിലായിരുന്നു കഞ്ചാവ് കടത്താൻ ശ്രമിച്ചത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.
Discussion about this post