ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹാർദിക് പട്ടേൽ, കോൺഗ്രസുമായി വേർപിരിയാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങൾ ശക്തം.
മെയ് 15 ന് ഉദയ്പൂരിൽ നടന്ന കോൺഗ്രസ് ഉന്നതരുടെ മൂന്ന് ദിവസത്തെ സമ്മേളനത്തിൽ ഹാർദിക് പട്ടേൽ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് അഭ്യൂഹങ്ങള് ശക്തമായത്. പാട്ടിദാർ സമുദായ നേതാവ് നരേഷ് പട്ടേലുമായി ഹാര്ദിക് പട്ടേല് കൂടിക്കാഴ്ച നടത്തിയിരുന്നു.
പട്ടേലും മറ്റ് പട്ടീദാർ സമര നേതാക്കളായ അൽപേഷ് കതിരിയയും ദിനേശ് ബംഭാനിയയും മെയ് 15 ന് സൗരാഷ്ട്രയിൽ വച്ചാണ് നരേഷ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയത്. തന്നെയും മറ്റ് യുവ നേതാക്കളെയും പാര്ട്ടി പ്രവര്ത്തനത്തിന് അനുവദിക്കാത്തതിനാണ് സംസ്ഥാന നേതാക്കള്ക്കെതിരെ ഹാര്ദിക് പട്ടേല് പരസ്യമായി ആക്ഷേപം നടത്തിയത്. ഭരണകക്ഷിക്കെതിരെ പ്രവർത്തിക്കാൻ പാർട്ടി തന്നെയും മറ്റുള്ളവരെയും അനുവദിക്കാത്തതിൽ നിരാശയുണ്ടെന്നായിരുന്നു പാർട്ടി നേതൃത്വത്തിനെതിരെ ടെലിവിഷൻ അഭിമുഖത്തിലൂടെ ഹാര്ദിക് വ്യക്തമാക്കിയത്.
അതിനിടെ, അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പട്ടേൽ സംസ്ഥാനം ഭരിക്കുന്ന ബിജെപിയിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങളും ഗുജറാത്തിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാസം, ഒരു ഗുജറാത്തി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ, ബിജെപി നേതൃത്വത്തെ “നിർണ്ണായകം” എന്നാണ് ഹാര്ദിക് പ്രശംസിച്ചത്.
മെയ് 10 ന് ദഹോദിൽ രാഹുൽ ഗാന്ധി ഗോത്രവർഗ കൺവെൻഷൻ നടത്തിയപ്പോഴാണ് അദ്ദേഹം കോൺഗ്രസ് നേതാക്കൾക്കൊപ്പം അവസാനമായി കണ്ടത് . അതിൽ ജിഗ്നേഷ് മേവാനിയെ രാഹുല് ഗാന്ധി പുകഴ്ത്തിയതും ഹാര്ദികിന് എതിര്പ്പിന് കാരണമായി.
Discussion about this post