ഡല്‍ഹി: മുംബൈയില്‍നിന്ന് ബംഗളൂരുവിലേക്കു തിരിച്ച എയര്‍ ഇന്ത്യാ വിമാനം എന്ജിന് തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കി. എ 320 നിയോപ്ലെയിന്‍ ആണ് തകരാറിലായത്. പറന്നുയര്‍ന്നതിനു പിന്നാലെ വിമാനത്തിന്റെ എന്‍ജിനുകളിലൊന്ന് നിലയ്ക്കുകയായിരുന്നു.
രാവിലെ 9.43നാണ് ഛത്രപതി ശിവാജി വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നുയര്‍ന്നത്. ഉടന്‍ തന്നെ എന്‍ജിനുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനം നിലച്ചതായി പൈലറ്റുമാര്‍ കണ്ടെത്തി. 10.10ന് വിമാനം മുംബൈയില്‍ തന്നെ തിരിച്ചിറക്കി. വിമാനത്തിലെ യാത്രക്കാരെ മറ്റൊരു ഫ്ളൈറ്റില്‍ ബംഗളൂരുവിലേക്ക് അയച്ചു.
സംഭവത്തെക്കുറിച്ച് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം നടത്തുന്നുണ്ടെന്നും ഔദ്യോ?ഗിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
Discussion about this post