ഹൈദരാബാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ ഒന്‍പത് സജീവ പ്രവര്‍ത്തകര്‍ ഇന്ത്യയിലുണ്ടെന്ന് യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനിടെ പിടിയിലായ അഫ്ഷ ജബീന്‍ എന്ന നിക്കോള്‍ നിക്കി ജോസഫ്. ഇവര്‍ കര്‍ശന നിരീക്ഷണത്തിലാണ്. ഒന്‍പതില്‍ രണ്ടു പേര് മുംബൈയില്‍ നിന്നും മറ്റുള്ളവര്‍ ഹൈദരബാദ്, ബെംഗളൂരു, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഉള്ളവരാണ്.
ഇന്ത്യയില്‍ നിന്നും ഐ.എസിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ സഹായിക്കുന്ന ചില സംഘടനകളുടെ പേരും അഫ്ഷ ജബീന്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സാഹചര്യം അതീവ ഗുരുതരമല്ലെന്ന് ഇന്റലിജന്‍സ് അറിയിച്ചു. അഫ്ഷയുടെ മൊഴിയില്‍ ഐ.എസ് പ്രവര്‍ത്തകര്‍ ഇന്ത്യയിലുണ്ടെന്നു മാത്രമാണുള്ളതെന്നും ഇത് വലിയ പ്രശ്നം സൃഷ്ടിക്കില്ലെന്നുമാണ് ഇന്റലിജന്‍സ് പറയുന്നത്.
ഐ.എസ് ബന്ധം ആരോപിച്ച് യ.ുഎ.ഇയില്‍ നിന്നു നാടുകടത്തിയ ഹൈദരാബാദ് സ്വദേശിനിയായ അഫ്ഷ ജബീന്‍ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണു മുന്‍പ് പിടിയിലായത്. സമൂഹമാധ്യമങ്ങള്‍ വഴി ചെറുപ്പക്കാരെ ആകര്‍ഷിച്ച് ഐ.എസില്‍ ചേര്‍ത്തുവെന്നതാണു കുറ്റം.
യുവതിയുടെ ഐ.എസ് ബന്ധം സംബന്ധിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, അഫ്ഷയെയും ഭര്‍ത്താവ് ദേവേന്ദര്‍ ബത്ര എന്ന മുസ്തഫയെയും മൂന്നു പെണ്‍മക്കളെയുമാണ് യു.എ.ഇ നാടുകടത്തിയത്.
Discussion about this post