ശ്രീനഗര്‍ : ലഡാക്കില്‍ വാഹനാപകടത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. ഷിയോക് നദിക്ക് സമീപം ഒരു മലയിടുക്കിലേക്ക് ബസ് മറിഞ്ഞാണ് അപകടം.
രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം. പര്‍താപൂരിലെ ട്രാന്‍സിറ്റ് ക്യാമ്പില്‍ നിന്ന് സബ് സെക്ടര്‍ ഹനീഫിലെ ഒരു ഫോര്‍വേഡ് ലൊക്കേഷനിലേക്ക് നീങ്ങുകയായിരുന്ന സൈനികരാണ് അപകടത്തില്‍പെട്ടത്. 26 സൈനികര്‍ സംഘത്തിലുണ്ടായിരുന്നു.
50 അടിയിലേറെ താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം വീണത്. നിരവധി സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട് ഇവരെ പാര്‍താപൂരിലെ ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവര്‍ക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് മാറ്റുന്നതിന് ഐഎഎഫില്‍ നിന്ന് വ്യോമസഹായം തേടിയിട്ടുണ്ട്.
Discussion about this post