കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥിനിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. നാദാപുരം പേരോട് സ്വദേശി നഹീമക്ക് ആണ് വെട്ടേറ്റത്. നഹീമയെ ആക്രമിച്ച റഫ്നാസ് കൈഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിച്ചു. നഹീമയുടെ സുഹൃത്തു കൂടിയായ മൊകേരി സ്വദേശി റഫ്‌നാസ് എന്നയാളാണ് പെൺകുട്ടിയെ വെട്ടിയത്.
ബൈക്കിൽ പിന്തുടർന്നെത്തിയ ഇയാൾ കൊടുവാൾ ഉപയോഗിച്ച് പെൺകുട്ടിയുടെ തലയ്ക്കാണു വെട്ടിയത്. പ്രണയ നൈരാശ്യമാണ് ഇത്തരമൊരു അതിക്രമത്തിനു പ്രേരിപ്പിച്ചതെന്ന് റഫ്നാസ് തന്നെ പൊലീസിനോടു വെളിപ്പെടുത്തി.
ആക്രമണം നടത്തിയ ശേഷം കൈ ഞരമ്പു മുറിച്ച നിലയിൽ കണ്ടെത്തിയ റഫ്നാസിനെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികില്‍സ നൽകിയ ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയത് നാദാപുരം എം ഇ ടി കോളജ് ബി കോം വിദ്യാർത്ഥിനിയാണ് നഹീമ.
Discussion about this post