ഡല്‍ഹി: നാല് വര്‍ഷത്തേക്ക് സൈന്യത്തില്‍ ജോലി നല്കുന്ന അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി. പദ്ധതി ശരിയായ ദിശയിലുള്ള പരിഷ്കാരം ആണെന്നാണ് തിവാരി പറയുന്നത്. പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം ആക്രമണം തുടരുന്നതിനിടെയാണ് തിവാരി വ്യത്യസ്തമായ അഭിപ്രായം പങ്കുവെച്ചത്. ട്വിറ്റര്‍ വഴിയായിരുന്നു മനീഷ് തിവാരി പദ്ധതിയോടുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്.
“ഇത് വളരെ ആവശ്യമുള്ളതും ശരിയായ ദിശയിലുള്ള പരിഷ്കരണവുമാണ്. അഗ്നിപഥ് റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ ആശങ്കയുള്ള യുവാക്കളോട് ഞാന്‍ സഹതപിക്കുന്നു. ഇന്ത്യയ്ക്ക് ഒരു യുവ സായുധ സേന ആവശ്യമാണ്. അത്യാധുനിക ആയുധങ്ങള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന സാങ്കേതികവിദ്യ നിയന്ത്രിക്കാന്‍ ചെറുപ്പക്കാര്‍ വേണം.” എന്നായിരുന്നു ഇദ്ദേഹത്തിന്റെ ട്വീറ്റ്. ഇത് ഒരു സായുധ സേന ഒരു തൊഴിലുറപ്പ് പരിപാടിയാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post