ഡല്‍ഹി: ജമ്മുകശ്മീര്‍ സ്വതന്ത്ര എം.എല്‍.എ എഞ്ചിനീയര്‍ റഷീദിന് നേര്‍ക്ക് ഡല്‍ഹിയില്‍ കരിമഷി പ്രയോഗം. പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞിറങ്ങുമ്പോളാണ് മൂന്ന് ആളുകള്‍ അദ്ദേഹത്തിന്റെ മുഖത്ത് മഷി ഒഴിച്ചത്. ഹിന്ദു സേന എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
തനിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഭ്രാന്താണെന്നും ഒരു എഞ്ചിനീയര്‍ റാഷിദിന് നേര്‍ക്ക് മഷി ഒഴിച്ചതുകൊണ്ട് ഒന്നും മാറില്ലെന്നും പിന്നീട് അദ്ദേഹം പ്രതികരിച്ചു. പാകിസ്ഥനിലെ താലിബാന് വത്ക്കരണത്തെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എ ഹോസ്റ്റലില്‍ ബീഫ് പാര്‍ട്ടി നടത്തിയതിനെത്തുടര്‍ന്ന് നിയമസഭയില്‍വെച്ച് എഞ്ചിനീയര്‍ റാഷിദിന് ബി.ജെ.പി എം.എല്‍.എമാരുടെ മര്‍ദനമേറ്റിരുന്നു.
Discussion about this post