ഡല്‍ഹി: ഉത്തര്‍പ്രദേശ്, ബീഹാര്‍, തെലങ്കാന മേഖലയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകളും സ്റ്റേഷനും റെയില്‍പാളങ്ങളും തകര്‍ത്തുകൊണ്ടുള്ള നീക്കങ്ങള്‍ ആസൂത്രിതമാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്. സെക്കന്ദരാബാദില്‍ മാത്രം 20 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. മറ്റ് സ്റ്റേഷനുകളിലെ വിവരം ഉടന്‍ പുറത്തുവിടുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ബീഹാറിലെ ആക്രമണത്തില്‍ റെയില്‍വേ ടിക്കറ്റ് കൗണ്ടര്‍ അടിച്ചുതകര്‍ത്തവര്‍ 3 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. 200 പേരടങ്ങുന്ന സംഘമാണ് ബീഹാറില്‍ സ്റ്റേഷന് ആക്രമിച്ചത്.
300 ട്രെയിനുകളുടെ യാത്രയാണ് മുടങ്ങിയിരിക്കുന്നത്. ഇവയ്ക്കൊപ്പം 200 ട്രെയിനുകളുടെ യാത്ര ഇനി ഒരു അറിയിപ്പുണ്ടാകുന്നവരെ നിര്‍ത്തിവയ്ക്കുന്നതായും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഇതില്‍ 94 ട്രെയിനുകള്‍ ഇന്ത്യന്‍ പോസ്റ്റല്‍-പാഴ്സല്‍ സംവിധാനങ്ങള്ക്കായുള്ളതാണ്.
Discussion about this post