കേന്ദ്രസര്‍ക്കാരിന്റെ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിന് എതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഡല്‍ഹി ജന്തര്‍മന്ദറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. എ എ റഹീം ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എ എ റഹീമിനെ കൂടാതെ ഐഷെ ഘോഷ്, ഹിമംഗ രാജ് ഭട്ടാചാര്യ എന്നിവരടക്കമുള്ള നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും അതിക്രമം ഉണ്ടായി. പൊലീസ് ഒരാളുടെ കരണത്തടിച്ചു. എം പിയാണെന്ന പരിഗണന പോലുമില്ലാതെ പൊലീസ് ബലം പ്രയോഗിക്കുകയായിരുന്നു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്തി. എന്നാല്‍ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം തുടരുമെന്നും റഹീം പറഞ്ഞു.
പദ്ധതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്ന സാഹചര്യത്തിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. റിക്രൂട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വ്യോമസേന പുറത്ത് വിട്ടു. ശമ്പളം, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവയടക്കമുള്ള വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.
Discussion about this post