ഝാര്‍ഖണ്ഡ് മുന്‍ ഗവര്‍ണ്ണറും പട്ടിക വര്‍ഗ വിഭാഗത്തിലെ പ്രമുഖ നേതാവും ഒറീസ് മുന്‍ മന്ത്രിയുമായ ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചു. ബിജെപി പ്രസിഡന്റ് ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഒറീസയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മര്‍മു അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകയാണ്. ഇന്നലെ കൂടിയ ബി ജെ പി പാര്‍ലമെന്ററി ബോർഡ് ഐക്യകണ്‌ഠേന ദ്രൗപതി മര്‍മുവിന്റെ പേര് അംഗീകരിക്കുകയായിരുന്നു.
Discussion about this post