രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള തയ്യാറെടുപ്പിനിടെ മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന ദ്രൗപതി മുര്‍മുവിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ സംസ്ഥാനമായ ഒഡീഷയിലെ മയൂര്‍ഭഞ്ചില്‍, ശിവക്ഷേത്രത്തിന്റെ നിലം അടിച്ചുവാരുന്ന ദ്രൗപതി മുര്‍മുവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രാര്‍ഥനയ്‌ക്കായി നട തുറക്കും മുമ്പ്, നിലം അടിച്ചുവരുകയാണ് മുര്‍മു.
ശേഷം സ്വയം ശുദ്ധിവരുത്തി, മണി മുഴക്കി കൊണ്ട് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതും വിഡിയോയില്‍ കാണം. ദ്രൗപതി മുര്‍മുവിനോപ്പം സുരക്ഷാ ജീവനക്കാരും, ഏതാനും ചിലരുമുണ്ട്.
അതേസമയം രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിത കൂടിയാണ് മുര്‍മു.
Discussion about this post