തിരുവനന്തപുരം: ഉദയ്പൂരിൽ പ്രവാചക നിന്ദയുടെ പേരിൽ തയ്യൽക്കാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തെ അപലപിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം നയങ്ങൾ മുസ്ലിമിനെയല്ല പ്രതിനിധീകരിക്കുന്നതെന്നും ഇത് എതിർക്കപ്പെടണമെന്നും ഗവർണർ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് മദ്രസ പഠനത്തിന് എതിരെയും ഗവർണർ വിമർശനമുന്നയിച്ചു.
മദ്രസ പഠനമല്ല വിദ്യാർത്ഥികൾക്ക് വേണ്ടത്. മദ്രസകളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം. പൊതുപാഠ്യ പദ്ധതിയിലുള്ള അടിസ്ഥാനമായ വിദ്യാഭ്യാസമാണ് പതിനാല് വയസു വരെ കുട്ടികൾക്ക് വേണ്ടതെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ ആശങ്കപ്പെടുകയാണ് നമ്മള്‍ ഇപ്പോൾ ചെയ്യുന്നത്. അപകടകരമായ രോഗത്തെ തിരിച്ചറിയാൻ വിസമ്മതിക്കുന്നു. മതനിന്ദയ്ക്ക് തല വെട്ടുന്നതാണ് ശിക്ഷയെന്ന് നമ്മുടെ കുട്ടികള്‍ പഠിക്കുന്നുണ്ടോ എന്നാണ് ചോദ്യം. ഇന്ത്യയില്‍ നമ്മുടെ സ്ഥാപനങ്ങളില്‍ തന്നെ അവരിത് പഠിക്കുന്നു. 14 വയസ്സുവരെ കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസം നല്‍കുന്നത് നിയമപരമായി തെറ്റാണെന്നും ഗവർണർ പറഞ്ഞു.
Discussion about this post